നിയമം റോബിൻ ബസിന് അനുകൂലം.

നിയമം റോബിൻ ബസിന് അനുകൂലം.
Nov 20, 2023 07:59 AM | By PointViews Editr

റോബിൻ മോട്ടോഴ്സ് വിവാദം കുറെ നാളായി കാണുന്നതല്ലാതെ ഇതിൻ്റെ ശരിക്കുള്ള നിയമവശം എന്താണെന്ന് ഇതുവരെ സാധാരണക്കാർ പഠിച്ചിട്ടില്ല. വളരെ ലളിതമായി കാര്യം പറയാം. . , റോബിൻ ബസ്സിൻ്റെ ഓപ്പറേറ്റേഴ്സിനെയും എംവിഡിയെയും സർക്കാരിനെയും ഒക്കെ അനുകൂലിച്ചും എതിർത്തും ന്യായീകരിച്ചും ഒക്കെ ധാരാളം ചർച്ചകൾ നടത്തുമ്പോൾ വസ്തുതകൾ കൃത്യമായി പരിശോധിക്കാൻ ഇന് ഉപകരിക്കും. ഇതിൻ്റെ യഥാർത്ഥ നിയമവശം ദാ ഈ ചിത്രങ്ങളിൽ കാണുന്നതാണ്. ഇനിയും സംശയമുള്ള ആർക്കും മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട്സ്, ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ പോയാൽ All India Tourist Permit Rules Amendment 2023-ഉം, Central Motor Vehicle Rules 1989-ഉം ഡൗൺലോഡ് ചെയ്ത് പഠിച്ച് എന്താണ് സത്യമെന്ന് നേരിട്ട് മനസ്സിലാക്കാം. ചിത്രം 1 : All India Tourist Permit Rules Amendment 2023 : സെക്ഷൻ 13 : ഇളവുകൾ : Central Motor Vehicle Rules 1989-ൻ്റെ സെക്ഷൻസ് 82 മുതൽ 85എ വരെയുള്ള വകുപ്പുകൾ ഈ നിയമപ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുവദിക്കപ്പെട്ട വാഹനങ്ങൾക്ക് ബാധകമായിരിക്കുകയില്ല. ചിത്രം 2 : Central Motor Vehicle Rules 1989 : സെക്ഷൻ 85 : സബ്സെക്ഷൻ 6 : ടൂറിസ്റ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ബസ്സുകളുടെ (സാധാരണ ലൈൻ ബസ്സുകളുടെ) സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാനോ അവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാനോ പാടില്ല. Central Motor Vehicle Rules 1989 : സെക്ഷൻ 85 : സബ്സെക്ഷൻ 9 : ടൂറിസ്റ്റ് വാഹനത്തെ സ്റ്റേജ് കാര്യേജ് വാഹനമായി ഓപ്പറേറ്റ് ചെയ്യാൻ പാടില്ല. ചിത്രം രണ്ടിലും മൂന്നിലും പറയുന്ന പഴയ രണ്ട് വകുപ്പുകളും നിലവിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുവദിക്കപ്പെട്ട വാഹനങ്ങൾക്ക് ബാധകമല്ല. അതായത് നിലവിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് (ടൂറിസ്റ്റ് വാഹനം) ആയോ സ്റ്റേജ് കാര്യേജ് (ലൈൻ ബസ്സ്) ആയോ രണ്ട് രീതിയിലും ഓപ്പറേറ്റ് ചെയ്യാം. അതായത് ഈ നിയമമാണ് പരിശോധിക്കുന്നത് എങ്കിൽ റോബിൻ ബസ്സ് ഓപ്പറേറ്റേഴ്സ് മാത്രമേ ശരിയുള്ളൂ, അവരുടെ ഭാഗത്ത് മാത്രമേ ന്യായമുള്ളൂ. നിയമത്തിൽ പോരായ്മ ഉണ്ടെന്നാണെങ്കിൽ നിയമം മാറ്റണം. നിലവിലുള്ളൊരു നിയമത്തിന്റെ ആനുകൂല്യം ആരെങ്കിലും ഉപയോഗിക്കുന്നതിൽ നിന്നും അവരെ നിരന്തരം പിന്തുടർന്നും ബലം പ്രയോഗിച്ചും തടയുന്നത് അധികാര ദുർവിനിയോഗവും ഭരണകൂട ഭീകരതയും ആണ്. പിന്നെ ടയറിൽ മണ്ണ് പറ്റി, പെയിൻ്റിൽ പോറല്, ഗ്ലാസ്സിൽ മഴവെള്ളം വീണു എന്നൊക്കെ പറഞ്ഞ് തടയണമെങ്കിൽ തടയാം. നിയമപ്രകാരം നടത്തുന്ന ഒരു സംരംഭത്തെ അന്യായമായും അകാരണമായും തുടർച്ചയായി പിന്തുടർന്ന് വേട്ടയാടുന്നതിനോട് ഒരു തരത്തിലും യോജിക്കുന്നില്ല. നിലവിലൊരു നീതിയും നിയമവുമുണ്ടെങ്കിൽ അത് തന്നെ നടപ്പിലാകണം. ഇന്ന് ഈയൊരു അന്യായത്തെ ഏതെങ്കിലും തരത്തിൽ പിന്തുണച്ചാൽ നാളെ ആർക്കും ഇതേ അവസ്ഥ തന്നെ ഉണ്ടാകാം. അധികാരികൾ മുഴുവൻ ഇല്ലാത്ത നിയമവും വകുപ്പും പറഞ്ഞ് എല്ലാവരെയും വഴിയിൽ തടഞ്ഞ് പിഴ ഈടാക്കലും ഭീഷണിപ്പെടുത്തലും കേസെടുക്കലും ഒക്കെ നടത്താനാണെങ്കിൽ ഈവക കാര്യങ്ങൾക്കൊക്കെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഓഫീസർമാരൊക്കെ എന്തിനാണ്, ഈ പണികളെല്ലാംകൂടി നാട്ടിലുള്ള വല്ല ക്വട്ടേഷൻ ടീമിനെയോ കൊള്ളസംഘത്തെയോ ഒക്കെ ഏൽപ്പിച്ചാൽ പോരേ.

The law favors Robin Buss.

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories